Friday, August 1, 2008

രണ്ടു ഭഗവതിമാരുടെ കഥ

എന്റെ സുഹ്രുത്ത്‌ ശ്രീമൂലനഗരം പൊന്നനും....[[.പൊന്നന്‍ നാടകക്രുത്ത്‌,നടന്‍,ഡയറക്റ്റര്‍,ഡബ്ബിംഗ്‌ ആര്‍ടിസ്റ്റ്‌ ഒക്കെയാണ്‌]]....ഞാനും അങ്കമാലിക്കടുത്ത്‌ മൂക്കന്നൂര്‍ കഴിഞ്ഞ്‌ ആഴകം എന്ന സ്തലത്തേക്ക്‌ പോവുകയണ്‌...മൂക്കന്നൂര്‍ ഇറങ്ങി ആഴകത്തേക്ക്‌ നടക്കുകയാണ്‌..പോകുന്ന വഴി ഒരമ്പലം കണ്ടു..രണ്ടു തട്ടായി കിടക്കുകയാണ്‌...രണ്ടു ചെറിയ അമ്പലങ്ങള്‍...ഒന്നു മുകളിലും ഒന്നു താഴെയും...[മുകളില്‍ ചേച്ചിയും താഴെ അനുജത്തിയും]പൊന്നന്‍ പറഞ്ഞു"ഈ അമ്പലത്തെ പറ്റി ഒരു രസകരമായ കഥയുണ്ട്‌.."എന്നാല്‍ കേള്‍ക്കാമെന്ന് ഞാനുംപൊന്നന്റെ -കലാകാരനായ-ആനന്ദന്‍ എന്ന സുഹ്രുത്തിനെ കാണാനാണ്‌ ഞങ്ങള്‍ ഇപ്പോള്‍ പോകുന്നത്‌..കുറച്ചുവര്‍ഷങ്ങള്‍ക്ക്‌[മൊബെയില്‍ ഫോണ്‍ പ്രചാരത്തിലായിട്ടില്ല അന്ന്] മുന്‍പ്‌ ആനന്ദന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു നാടകം നടത്തി...പൊന്നനാണ്‌ സംവിധാനം.റിഹേഴ്സല്‍ തക്രുതിയായി നടക്കുന്നു.. നാടകാവതരണത്തിന്റെ തലേന്ന് അത്യാവശ്യകാര്യങ്ങള്‍ മൂലം ദൂരെ എവിടെയൊ പൊയ പൊന്നന്‍ അങ്കമാലിയില്‍ എത്തുന്നത്‌ പാതിരാക്ക്‌..ആഴകത്ത്‌ എത്തുന്നത്‌ രാത്രി 2 മണിക്ക്‌..അതും കരയാം പറമ്പില്‍നിന്ന് നടന്ന്..റിഹേഴ്സല്‍ ക്യാമ്പില്‍ എത്താതേയും വയ്യ...2 മണിക്ക്‌ ക്യാമ്പില്‍ എത്തിയ പൊന്നനെ കണ്ടു എല്ലാവരും അമ്പരന്നു..."അമ്പലത്തിനു മുന്നിലൂടെയാണോ വന്നത്‌" എന്ന് ആനന്ദന്‍ ചോദിച്ചു.."അതെ" എന്ന് പൊന്നന്റെ മറുപടി..പിന്നെ ആരും ഒന്നും പറഞ്ഞില്ല..കാരണം ഇതായിരുന്ന്---പാതിരാക്ക്‌ ശേഷം ആരു അമ്പലതിനു മുന്നിലൂടെ പോയാലും മുകളിലുള്ള ദേവി[ചേച്ചി] താഴെയുള്ള ദേവിയോട്‌[അനുജത്തി] വിളിച്ചു ചോദിക്കും"ആരാ ആ പോണേ?" ഒരു പക്ഷെ ചേച്ചിക്ക്‌ മനസ്സിലാകാത്തതുകൊണ്ടാവാം...അനുജത്തി -- ഇന്ന വീട്ടില്‍.. ഇന്നയാളുടെ മകന്‍-- എന്നു മറുപടി പറയും--ഇനി അനുജത്തിയുടെ മറുപടി ഇങ്ങനെയാണെങ്കിലൊ.""ആവോ...എനിക്കെങ്ങും അറിഞ്ഞുകൂടാ...ചെന്നന്വേഷിക്ക്‌""എന്നെങ്ങാനും പറഞ്ഞാല്‍ തീര്‍ന്നു അയാളുടെ കഥ..പിറ്റേന്ന് അയാള്‍ മരിക്കും എന്നണ്‌ ആ നാട്ടുകാരുടെ വിശ്വാസം...ഏതായാലും പൊന്നന്‌ ഒന്നും സംഭവിച്ചില്ല..ദേവീകടാക്ഷം...പക്ഷെ ഞാന്‍ പറഞ്ഞു."പൊന്നാ ഇതൊക്കെ വെറും അന്ധവിശ്വാസങ്ങളല്ലേ?..ഇന്നെത്തെ കാലത്ത്‌ ഇതൊക്കെ ആരു വിസ്വസിക്കാനാ?"അല്‍പ്പംകഴിഞ്ഞ്‌ ഞാന്‍ പറഞ്ഞു."എതായാലും സന്ധ്യക്കു മുന്‍പ്‌ ഇവിടെ നിന്നുസ്റ്റാന്‍ഡ്‌ വിടണം കേട്ടൊ...ഒരു പക്ഷെ ദേവിക്ക്‌ എന്നെ അറിഞ്ഞുകൂടെങ്കിലൊ?"പൊന്നന്‍ പൊട്ടിച്ചിരിച്ചു എന്നണെന്റെ ഓര്‍മ്മ...--ഇങ്ങനെ എത്രയെത്ര രസകരമായ കഥകള്‍ ഓരൊനാട്ടിലും കാണും അല്ലെ?-

7 comments:

വിക്രംസ് ദര്‍ബാര്‍ said...

പോസ്റ്റ് കലക്കി മാഷേ . ഭഗവതിമാരുടെ കഥ ഇഷ്ടപ്പെട്ടു .
ഗ്രാമീണവും വായിച്ചിരുന്നു . ലളിതംമായ ശൈലി.
ആശംസകളോടെ
വിക്രമാദിത്യന്‍

ശ്രീ said...

എന്തിനാ റിസ്ക് എടുക്കുന്നത് അല്ലേ മാഷേ...

:)

ദ്രൗപദി |Draupadi said...

ഇഷ്ടമായി...
ഫോണ്ട്‌ ബോള്‍ഡ്‌ ആക്കിയത്‌ കൊണ്ട്‌
വായിക്കാന്‍ അല്‍പം പ്രയാസപ്പെട്ടു..


ആശംസകള്‍

Sureshkumar Punjhayil said...

Very Good... Best wishes...!!!

കുഞ്ഞിപെണ്ണ് - Kunjipenne said...

ദൈവീകമെന്ന് കേട്ട് പേടിച്ചോടാനൊരുങ്ങിയതാ...വായിച്ചപ്പോളിഷ്ടപ്പെട്ടു...

പിള്ളേച്ചന്‍ said...

നന്നായിരിക്കുന്നു മാഷെ
സസ്നേഹം
അനൂപ് കോതനല്ലൂർ

bilatthipattanam said...

നന്നായിരിക്കുന്നു ഭഗവതീപുരാണം.