Saturday, July 5, 2008

വൃശ്ചികപ്പുലരൊളി വേളയില്‍ [ഭക്തിഗാനം]




വൃശ്ചികപ്പുലരൊളി വേളയില്‍ ഞാന്‍
അയ്യപ്പമന്ത്രങ്ങള്‍ കേട്ടുണര്‍ന്നു
മഞ്ഞണിക്കുളിരുമായ്‌ വന്നപുലരിയെ
നിറഞ്ഞമനസ്സോടെനോക്കിനിന്നു

മകരക്കുളിരില്‍മലകയറുമ്പൊള്‍
മുന്നിലൊരു മായികലോകം തെളിഞ്ഞുവന്നു
ആയിരമായിരംഅയ്യപ്പമന്ത്രങ്ങള്‍
കാനനമാകെ മുഴങ്ങിനിന്നു

അയ്യപ്പാ നിന്‍ തിരുനടയില്‍
അഞ്ജലിബദ്ധനായ്‌ ഞാന്‍
സ്വയം മറന്നുനിന്നു
[അയ്യപ്പാ നിന്‍ തിരുനടയില്‍
അഞ്ജലിബദ്ധനായ്‌
ഞാന്‍ തൊഴുതു നിന്നു
ഈ ലോകമാകെ മറന്നു നിന്നു]
[കാന്താരിക്കുട്ടിയുടെ അഭിപ്രായപ്രകാരം ഒരു വരി കൂടി കൂട്ടിച്ചേര്‍ക്കുന്നു.എങ്ങനെയുണ്ടെന്ന് പറഞ്ഞാലും..]