Friday, August 1, 2008

രണ്ടു ഭഗവതിമാരുടെ കഥ

രണ്ടു ഭഗവതിമാരുടെ കഥ

എന്റെ സുഹ്രുത്ത്‌ ശ്രീമൂലനഗരം പൊന്നനും....
[[.പൊന്നന്‍ നാടകക്രുത്ത്‌,നടന്‍,ഡയറക്റ്റര്‍,ഡബ്ബിംഗ്‌ ആര്‍ടിസ്റ്റ്‌ ഒക്കെയാണ്‌]].
...ഞാനും അങ്കമാലിക്കടുത്ത്‌ മൂക്കന്നൂര്‍ കഴിഞ്ഞ്‌ ആഴകം എന്ന സ്തലത്തേക്ക്‌ പോവുകയണ്‌...
മൂക്കന്നൂര്‍ ഇറങ്ങി ആഴകത്തേക്ക്‌ നടക്കുകയാണ്‌..പോകുന്ന വഴി ഒരമ്പലം കണ്ടു..
രണ്ടു തട്ടായി കിടക്കുകയാണ്‌..
.രണ്ടു ചെറിയ അമ്പലങ്ങള്‍...ഒന്നു മുകളിലും ഒന്നു താഴെയും..
.[മുകളില്‍ ചേച്ചിയും താഴെ അനുജത്തിയും]


പൊന്നന്‍ പറഞ്ഞു"ഈ അമ്പലത്തെ പറ്റി ഒരു രസകരമായ കഥയുണ്ട്‌.."
എന്നാല്‍ കേള്‍ക്കാമെന്ന് ഞാനും
പൊന്നന്റെ -കലാകാരനായ-ആനന്ദന്‍ എന്ന സുഹ്രുത്തിനെ കാണാനാണ്‌ ഞങ്ങള്‍ ഇപ്പോള്‍ പോകുന്നത്‌..കുറച്ചുവര്‍ഷങ്ങള്‍ക്ക്‌[മൊബെയില്‍ ഫോണ്‍ പ്രചാരത്തിലായിട്ടില്ല അന്ന്] മുന്‍പ്‌ ആനന്ദന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു നാടകം നടത്തി...പൊന്നനാണ്‌ സംവിധാനം.റിഹേഴ്സല്‍ തക്രുതിയായി നടക്കുന്നു.. നാടകാവതരണത്തിന്റെ തലേന്ന് അത്യാവശ്യകാര്യങ്ങള്‍ മൂലം ദൂരെ എവിടെയൊ പൊയ പൊന്നന്‍ അങ്കമാലിയില്‍ എത്തുന്നത്‌ പാതിരാക്ക്‌..ആഴകത്ത്‌ എത്തുന്നത്‌ രാത്രി 2 മണിക്ക്‌..അതും കരയാം പറമ്പില്‍നിന്ന് നടന്ന്..

റിഹേഴ്സല്‍ ക്യാമ്പില്‍ എത്താതേയും വയ്യ...2 മണിക്ക്‌ ക്യാമ്പില്‍ എത്തിയ പൊന്നനെ കണ്ടു എല്ലാവരും അമ്പരന്നു..
."അമ്പലത്തിനു മുന്നിലൂടെയാണോ വന്നത്‌" എന്ന് ആനന്ദന്‍ ചോദിച്ചു.
."അതെ" എന്ന് പൊന്നന്റെ മറുപടി
..പിന്നെ ആരും ഒന്നും പറഞ്ഞില്ല..

കാരണം ഇതായിരുന്ന്---പാതിരാക്ക്‌ ശേഷം ആരു അമ്പലതിനു മുന്നിലൂടെ പോയാലും മുകളിലുള്ള ദേവി[ചേച്ചി]
താഴെയുള്ള ദേവിയോട്‌[അനുജത്തി] വിളിച്ചു ചോദിക്കും
"ആരാ ആ പോണേ?"
ഒരു പക്ഷെ ചേച്ചിക്ക്‌ മനസ്സിലാകാത്തതുകൊണ്ടാവാം...


അനുജത്തി -- ഇന്ന വീട്ടില്‍.. ഇന്നയാളുടെ മകന്‍-- എന്നു മറുപടി പറയും--


ഇനി അനുജത്തിയുടെ മറുപടി ഇങ്ങനെയാണെങ്കിലൊ."
"ആവോ...എനിക്കെങ്ങും അറിഞ്ഞുകൂടാ...ചെന്നന്വേഷിക്ക്‌""
എന്നെങ്ങാനും പറഞ്ഞാല്‍ തീര്‍ന്നു അയാളുടെ കഥ..പിറ്റേന്ന് അയാള്‍ മരിക്കും എന്നണ്‌ ആ നാട്ടുകാരുടെ വിശ്വാസം..


.ഏതായാലും പൊന്നന്‌ ഒന്നും സംഭവിച്ചില്ല..ദേവീകടാക്ഷം..


.പക്ഷെ ഞാന്‍ പറഞ്ഞു."പൊന്നാ ഇതൊക്കെ വെറും അന്ധവിശ്വാസങ്ങളല്ലേ?..ഇന്നെത്തെ കാലത്ത്‌ ഇതൊക്കെ ആരു വിസ്വസിക്കാനാ?"
അല്‍പ്പംകഴിഞ്ഞ്‌ ഞാന്‍ പറഞ്ഞു.
"എതായാലും സന്ധ്യക്കു മുന്‍പ്‌ ഇവിടെ നിന്നുസ്റ്റാന്‍ഡ്‌ വിടണം കേട്ടൊ...ഒരു പക്ഷെ ദേവിക്ക്‌ എന്നെ അറിഞ്ഞുകൂടെങ്കിലൊ?"
പൊന്നന്‍ പൊട്ടിച്ചിരിച്ചു എന്നണെന്റെ ഓര്‍മ്മ...


--ഇങ്ങനെ എത്രയെത്ര രസകരമായ കഥകള്‍ ഓരൊനാട്ടിലും കാണും അല്ലെ?-

3 comments:

അനില്‍@ബ്ലോഗ് // anil said...

ദേവീ ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റി ഒരുപാടു കഥകള്‍ ഉണ്ടാകും. ഇതു വായിക്കാന്‍ വല്യ ബുധിമുട്ടണാല്ലോ, ലൈന്‍സ് ഒവര്‍ലാപ്പു ചെയ്തിരിക്കുന്നു.

ജിജ സുബ്രഹ്മണ്യൻ said...

കഥ കഥയായി തന്നെ ഇരിക്കട്ടേ.. വിശ്വാസത്തിനാണല്ലോ പ്രാധാന്യം...അക്ഷര തെറ്റുകള്‍ കൂടി വരുന്നോ എന്നൊരു സംശയം...ശ്രദ്ധിക്കുമല്ലോ...

siva // ശിവ said...

ഹായ് ഹലോ,

ഇതുപോലുള്ള മിത്തുകള്‍ വായിക്കാന്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു...

ഇവയിലൊക്കെ എന്തെങ്കിലും സത്യവും ഉണ്ടായിരിക്കണം...

എല്ലാ നാടിലും ഉണ്ടാകും ഇങ്ങനെയൊക്കെ ഓരൊ വിശ്വാസങ്ങള്‍...

ഞാനും ഒത്തിരി കേട്ടിട്ടുണ്ട്...

നന്ദി പുതിയൊരെണ്ണത്തിന്...